benny-behanan-mp
മുസ്ലിം ലീഗ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഇന്ത്യൻ ജനാധിപത്യ - മതേതര മുഖമായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് ബെന്നി ബഹനാൻ എം.പി പറഞ്ഞു. മുസ്ലിം ലീഗ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങൾ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജനാധിപത്യത്തെ ഇത്ര സുന്ദരമായി സമൂഹത്തിൽ എത്തിച്ച ഒരു വ്യക്തിത്വത്തെ കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ.എ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ആലുവ സെൻട്രൽ ജുമാ മസ്ജിദ് ഇമാം കെ.എം. ബഷീർ ഫൈസി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറി പി.എ. താഹിർ അനുശോചന പ്രമേയം അവതരിപ്പിച്ചു. അൻവർ സാദത്ത് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, കപ്പൂച്ചിയൻ സഭ കേരള മിനിസ്റ്റർ ഫാദർപോൾ മാടശ്ശേരി, സി.പി.എം ആലുവ ലോക്കൽ സെക്രട്ടറി പോൾ വർഗീസ്, സി.പി.ഐ നിയോജകമണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം കെ.ജി. ഹരിദാസ്, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡൊമിനിക് കാവുങ്കൽ, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, വിവിധ കക്ഷിനേതാക്കളായ ശിവരാജ് കോമ്പറ, തോപ്പിൽ അബു, ജോസി പി. ആൻഡ്രൂസ്, സിജു തോമസ് എന്നിവർ സംസാരിച്ചു.