പറവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചിറ്റാറ്റുകര യൂണിറ്റ് 30-ാം വാർഷിക പൊതുയോഗം സി.എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഇ.എം. അലി അദ്ധ്യക്ഷനായി. ഭാരവാഹികളായി ഇ.എം. അലി (പ്രസിഡന്റ്), യു.പി. സലിം, എം.വി. ഷാജി, കെ.വി. പത്മനാഭൻ (വൈസ് പ്രസിഡന്റുമാർ) എം.കെ. നാരായണൻ ( സെക്രട്ടറി), കെ.കെ. ശങ്കരൻ, കെ.കെ. കൃഷ്ണൻ, ടി.എച്ച്. ഐഷ (ജോയിന്റ് സെക്രട്ടറിമാർ), കെ.പി. പോൾ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.