
മരട്: ഐ.സി.ഡി.എസ് കൊച്ചി അർബൻ മൂന്നു കൊച്ചിൻ കോർപ്പറേഷനും മരട് നഗരസഭയും സംയുക്തമായി ജനപ്രതിനിധികൾക്കും സർക്കാർ - അർദ്ധസർക്കാർ ഉദ്യോഗസ്ഥർക്കുമായി വനിതാ ശാക്തീകരണ ഏകദിന സെമിനാർ സംഘടിപ്പിച്ചു. സ്ത്രീസുരക്ഷാ നിയമങ്ങൾ, ഗാർഹിക അതിക്രമങ്ങൾ, വനിതകൾക്കുള്ള പദ്ധതികൾ, സേവനങ്ങൾ, തുടങ്ങി വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ സംഘടിപ്പിച്ചു. അഡ്വ. വിൽഫ്രഡ് ദാസ്, അഡ്വ. ബിന്ദു എം.എ. എന്നിവർ ക്ലാസുകൾ നയിച്ചു. ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. കൊച്ചി കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ലാൽ അദ്ധ്യക്ഷയായി. അഡ്വ. രശ്മി സനിൽ, പി.ഡി. രാജേഷ്, മിനി ഷാജി തുടങ്ങിയവർ സംസാരിച്ചു.