കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ വനിതാശാക്തീകരണ കാമ്പയിൻ നടന്നു. പ്രസിഡന്റ് വി.ആർ. അശോകൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനു അച്ചു അദ്ധ്യക്ഷയായി. തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശൻ, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ രാജമ്മ രാജൻ, ടി.ആർ. വിശ്വപ്പൻ, സെക്രട്ടറി ജ്യോതികുമാർ, ശാലിനി പ്രഭ തുടങ്ങിയവർ സംസാരിച്ചു. വനിതാ ശിശുവികസന വകുപ്പിന്റെ സഹകരണത്തോടെയാണ് കാമ്പയിൻ നടന്നത്.