കളമശേരി: കോൺഗ്രസ് ഏലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏലൂർ നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കെട്ടിട നികുതി പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, തണ്ണീർതട ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കുക, അനധികൃത നിയമനങ്ങൾ , വികസന ഫണ്ട് പാഴാക്കിയത് തുടങ്ങിയ വിഷയങ്ങളിൽ പ്രതിഷേധിച്ച് നടത്തിയ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ അബ്ദുൾമുത്തലിബ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ കെ.ഐ.ഷാജഹാൻ, വി.കെ.ഷാനവാസ്, ഇ.കെ.സേതു, പി.എം. അയൂബ്, വർഗീസ് വേവുകാടൻ, അൻസാർ കുറ്റിമാക്കൽ, സനോജ് മോഹൻ, ഷൈജ ബെന്നി, ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.