കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തിൽ കുരുമുളക് തൈകളുടെ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. കെ.ജെ. മാത്യു അദ്ധ്യക്ഷനായി. ജോസ്.എ.പോൾ, വൽസ വേലായുധൻ, അനാമിക, കൃഷി ഓഫീസർ അഞ്ജന, കൃഷി അസിസ്റ്റന്റ് വിജയകുമാർ എന്നിവർ സംസാരിച്ചു.