pvs

കോലഞ്ചേരി: മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ കോലഞ്ചേരി വെറ്ററിനറി ആശുപത്രിയിൽ നടന്ന കുന്നത്തുനാട് താലൂക്കുതല സംരംഭകത്വ മീ​റ്റ് അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ അദ്ധ്യക്ഷനായി. ഡോ. ബേബി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈജ റെജി, മാത്യൂസ് കുമ്മണ്ണൂർ, സംഗീത ഷൈൻ, ഡോ. എൽദോ പി. വർഗീസ് തുടങ്ങിയവർ സംസാരിച്ചു.