 
കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളേജിൽ നേത്രചികിത്സാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗ്ളോക്കോമ ദിനചരണം നടത്തി. മെഡിക്കൽ സൂപ്രണ്ട് ഡോ. സോജൻ ഐപ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് ഡീൻ ഡോ. കൃഷ്ണകുമാർ ദിവാകർ ലഘുലേഖ പ്രകാശനം ചെയ്തു. നേത്രചികിത്സാ വിഭാഗം തലവൻ ഡോ.ആർ.ദീപ്തി, ഡോക്ടർമാരായ സോമൻ മാണി, ലിജി മേനോൻ, താര സൂസൻ മോഹൻ തുടങ്ങിയവർ സംസാരിച്ചു.