ആലങ്ങാട്: കളമശ്ശേരി നിയോജക മണ്ഡലത്തിലെ തൊഴിൽരഹിതർക്കും വീട്ടമ്മമാർക്കും സൗരോർജ്ജ മേഖലയിലെ തൊഴിൽ സംരംഭ സാദ്ധ്യതകൾ കണ്ടെത്തുന്നതിനായി മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള സ്‌കൈ പ്രോജക്ടിന്റെ ഭാഗമായി 12ന് വൈകിട്ട് 7 ന് വെബ്ബിനാർ സംഘടിപ്പിക്കും. സൗരോർജ്ജ പവർ പ്ലാന്റുകളുടെ സംരംഭകത്വ സാദ്ധ്യതകൾ എന്ന വിഷയത്തിൽ എനർജി കൺസർവേഷൻ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. കെ. സോമൻ ക്ലാസെടുക്കും. വെബ്ബിനാറിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ എം.എൽ.എ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0484 2544444, 8089921675.