കൊച്ചി: സംയുക്ത ട്രേഡ് യൂണിയൻ ആഭിമുഖ്യത്തിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ കൺവെൻഷൻ നടന്നു. സി.ഐ.ടി. യു സംസ്ഥാന സെക്രട്ടറി ദീപ കെ. രാജൻ ഉദ്ഘാടനം ചെയ്തു. ദേശീയ പണിമുടക്കിന് മുന്നോടിയായി മൂവായിരം വനിതതൊഴിലാളികളെ പങ്കെടുപ്പിച്ചു 15ന് വൈകിട്ട് നാലിന് കലൂർ മെട്രോ സ്റ്റേഷന് സമീപം സമരജ്വാല സംഘടിപ്പിക്കാൻ തീരുമാനിച്ചു. പണിമുടക്ക് പ്രചരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും പണിമുടക്ക് വിജയിപ്പിക്കാനും കൺവെൻഷൻ തീരുമാനിച്ചു
എ.ഐ.ടി.യു. സി വർക്കിംഗ് വിമെൻ ജില്ലാ പ്രസിഡന്റ് സജിനി തമ്പി, ടി.യു.സി.ഐ നേതാവ് അഡ്വ. ടി. ബി. മിനി , കമല സദാനന്ദൻ, ലൈമി ദാസ്, പി. എസ്. ഫാരിഷ, സെലീന, എ. പി. ലൗലി, ടി. വി. സൂസൻ, സോണി കോമത്ത്, രേണുക ചക്രവർത്തി, ലിസ്സി വർഗീസ്, നിഷ കെ. ജയൻ, മീന സുരേഷ്, സീന ബോസ്, അർച്ചന പ്രസാദ്, സി. ജി. സിജി, സൈന എന്നിവർ സംസാരിച്ചു.