gst
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തേവര ജി.എസ്.ടി ഓഫീസിന് മുന്നിൽ വ്യാപാരികൾ നടത്തിയ പ്രതിഷേധ പ്രകടനം

കൊച്ചി: ജി.എസ്.ടി അപ്പലേറ്റ് രൂപീകരിക്കുക, ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കുക, കാലഹരണപ്പെട്ട വാറ്റിന്റെ പേരിലുള്ള നോട്ടീസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി തേവരയിലെ ജി.എസ്.ടി സമുച്ചയത്തിൽ സംഘടിപ്പിച്ച ധർണ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, ഓൾകേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എൽ. ജോൺ, കേരള മർച്ചന്റ് ചേംബർ പ്രസിഡന്റ് മുഹമ്മദ് സഗീർ, ജനറൽ സെക്രട്ടറി സോളമൻ ചെറുവത്തൂർ, ഏകോപനസമിതി നേതാക്കളായ ടി.ബി. നാസർ, എം.സി. പോൾസൺ, കെ. ഗോപാലൻ, വനിതാവിംഗ് പ്രസിഡന്റ് സുബൈദ നാസർ തുടങ്ങിയവർ പ്രസംഗിച്ചു.