
കൊച്ചി: കുടുംബശ്രീ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ, ജില്ലാ വനിതാ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ "ഭക്ഷണം പോഷണം ആരോഗ്യം ശുചിത്വം" കാമ്പയിന് തുടക്കമായി. സ്ത്രീകൾക്കും കുട്ടികൾക്കുമായി സുമിത്ര ടെലി മെഡിക്കൽ സേവനം ആരംഭിച്ചു. ഡെപ്യൂട്ടി കളക്ടർ (ഡിസാസ്റ്റർ മാനേജ്‌മെന്റ് ) വൃന്ദാദേവി എൻ. ആർ. ഹെൽപ്പ് ലൈൻ നമ്പർ പ്രകാശനം ചെയ്തു. തീരദേശ ആദിവാസി മേഖലകൾ ഉൾപ്പെടെ 28 തദ്ദേശസ്ഥാപനങ്ങളിൽ പരിപാടി നടപ്പിലാക്കും. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ രഞ്ജിനി. എസ്, ഡോ. സാദത്ത് ദിനകർ, അസി.ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പ്രീതി എം. ബി തുടങ്ങിയവർ പങ്കെടുത്തു. ഹെൽപ്‌ലൈൻ നമ്പർ : 8594034255