കളമശേരി: മാർച്ച് 15 മുതൽ 17 വരെ രാജസ്ഥാനിൽ വച്ച് നടക്കുന്ന സബ് ജൂനിയർ , ജൂനിയർ ഗേൾസ് വിഭാഗം , സീനിയർ വനിതാ വിഭാഗം സൈക്കിൾ പോളോ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കേരള ടീമംഗങ്ങൾ നാളെ യാത്ര പുറപ്പെടും.2019 ലെ സൈക്കിൾ പോളോ ലോകകപ്പ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്ന അസറുദ്ദീൻ ഷായും, വൈസ് ക്യാപ്റ്റൻ എ അൻഷാദ്, അപ്പോളോടയേഴ്സ് ജീവനക്കാരൻ പി.എം. അബൂബക്കർ എന്നിവരാണ് ടീമിന്റെ പരിശീലകർ. ടീമിന് വിജയാശംസകൾ നേരുവാൻ ഫാക്ട് ചീഫ് ജനറൽ മാനേജർ മോഹൻകുമാറും എത്തിയിരുന്നു.