തൃക്കാക്കര: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തിൽ വിവിധ പി.എസ്.സി പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് പ്രയോജനപ്പെടുംവിധം പത്തുദിവസത്തെ സമഗ്ര മലയാള ഭാഷാപരിശീലനം 15 മുതൽ സൗജന്യമായി നടത്തും. പങ്കെടുക്കേണ്ടവർ 14ന് വൈകിട്ട് നാലിന് മുമ്പായി deeekm.emp@gmail.com എന്ന ഇമെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യണം.