vinod
ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ ആലുവ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആലുവ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ വിനോദ് ടൈറ്റസ് ദുരന്ത നിവാരണ ബോധവത്കരണ ക്ളാസെടുക്കുന്നു

ആലുവ: ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ ആലുവ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സീമ കനകാംബരൻ ഉദ്ഘാടനം ചെയ്തു. ക്ലബ് കോ- കോർഡിനേറ്റർ സി.എൽ സുനിത അദ്ധ്യക്ഷത വഹിച്ചു. ആലുവ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ വിനോദ് ടൈറ്റസ്, അശ്വിൻ, സിവിൽ ഡിഫൻസ് അംഗം രേഷ്ണു എന്നിവർ ക്ലാസെടുത്തു.