namas-
നമസ്സ്

തൃശൂർ: വീട്ടിനുള്ളിൽ കളിക്കുന്നതിനിടെ നെല്ലിക്ക തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു. മുളങ്കുന്നത്തുകാവ് കോഞ്ചേരി കളരിക്കൽ കിരണിന്റെ മകൻ നമസ്സ് ആണ് ബുധനാഴ്ച രാത്രി 11 ഓടെ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ മരിച്ചത്. വൈകിട്ട് 5.30 ഓടെ വീട്ടിൽ വച്ച് അമ്മയുടെ ശ്രദ്ധ മാറിയപ്പോൾ അബദ്ധത്തിൽ നെല്ലിക്ക വിഴുങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ച് നെല്ലിക്ക പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: മഞ്ജു. സംസ്‌കാരം നടത്തി.