ഫോർട്ടുകൊച്ചി: ശ്രീകാർത്തികേയ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി കെ.കെ. അജയൻ കൊടിയേറ്റി. വൈകിട്ട് ശ്രീബലി, ദീപാരാധന ,കളമെഴുത്ത് പാട്ട് ,അത്താഴപൂജ എന്നിവ നടന്നു. ചടങ്ങുകൾക്ക് മേൽശാന്തി ശശികുമാർ, ചെയർമാൻ ടി.വി. സാജൻ, കൺവീനർ എ.ബി.ഗിരീഷ് എന്നിവർ നേതൃത്വം നൽകും.13ന് പള്ളിവേട്ട ,14 ന് ആറാട്ടു മഹോത്സവത്തോടെ ഉത്സവം സമാപിക്കും.