ചേരാനല്ലൂർ: എഡ്രാക്ക് ചിറ്റൂർ - ചേരാനല്ലൂർ മേഖലാസമ്മേളനം ജില്ലാ പ്രസിഡന്റ് രംഗദാസപ്രഭു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വി.എസ്. മധു അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ മനോജ് ഭാസ്‌കർ, ഡി.ജി.സുരേഷ്, മേഖലാ സെക്രട്ടറി ടാഷ്മോൻ, ട്രഷറർ ഒ. ചന്ദ്രശേഖരൻ, ജോ.സെക്രട്ടറിമാരായ വി.സി. സുബ്രഹ്‌മണ്യൻ, ജോ. സെക്രട്ടറി കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് വാസുദേവൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഒ. ചന്ദ്രശേഖരൻ (പ്രസിഡന്റ്), മനോജ് ഭാസ്‌കർ, വി.സി സുബ്രഹ്‌മണ്യൻ (വൈസ് പ്രസിഡന്റുമാർ), ടാഷ്മോൻ (സെക്രട്ടറി), കൃഷ്ണകുമാർ, രാജേഷ് (ജോ. സെക്രട്ടറിമാർ), വാസുദേവൻ നമ്പൂതിരി (ട്രഷറർ), അമീർ, മുരളീധരൻ, സുബ്രഹ്‌മണ്യൻ, രാജേഷ് ചന്ദ്രൻ (എക്‌സി.കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.