തൊടുപുഴ: ഇടുക്കി പ്രസ്‌ക്ലബിന്റെ കെ.പി. ഗോപിനാഥ് അവാർഡ് കേരളകൗമുദി ചീഫ് ഫോട്ടോഗ്രഫർ എൻ.ആർ. സുധർമ്മദാസിന് ഇന്ന് സമർപ്പിക്കും. ഉച്ചയ്ക്ക് 12ന് ചേരുന്ന സമ്മേളനത്തിൽ മുതിർന്ന മാദ്ധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസ് കൺസൾട്ടിംഗ് എഡിറ്ററുമായ എം.ജി. രാധാകൃഷ്ണൻ അവാർഡ് സമ്മാനിക്കും. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

കെ.പി. ഗോപിനാഥ് അനുസ്‌മരണം മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജേക്കബ് ജോർജ് നിർവഹിക്കും. പ്രസ്‌ക്ലബ് പ്രസിഡന്റ് എം.എൻ. സുരേഷ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി വിനോദ് കണ്ണോളി സ്വാഗതവും വൈസ് പ്രസിഡന്റ് ജെയ്‌സ് വാട്ടപ്പിള്ളി നന്ദിയും പറയും.