മരട്: ഇന്ത്യൻ ഓയിൽ എംപ്ലോയീസ് യൂണിയന്റെ (ഐ.ഒ.ഇ.യു) 57-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ഐ ഡൊണേഷൻ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഐ.ഒ.ഇ.യു അംഗങ്ങൾ നേത്രദാന സമ്മതപത്രം നൽകിയ ചടങ്ങ് കൊച്ചിൻ ടെർമിനൽ ഡെപ്യൂട്ടി ജനറൽ മാനേജർ ബിനോജ് പോൾ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സമിതി അംഗം എസ്.ഐ. ഷാജിമോൻ അദ്ധ്യക്ഷനായി. ഐ.ഒ.ഇ.യു സ്റ്റേറ്റ് സെക്രട്ടറി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ഇരുമ്പനം ലോക്കൽ സെക്രട്ടറി അഖിൽ രാജ്, ജോർജ് ജോൺ, സെക്രട്ടറിമാരായ ഗോഡ്‌വിൻ, ഫ്രെഡി മൈക്കിൾ, ബാലകൃഷ്ണൻ, ഐറിൻ മൈക്കിൾ എന്നിവർ പ്രസംഗിച്ചു.