തൃക്കാക്കര: ഭർതൃമാതാവിന്റെ സുഹൃത്തിന്റെ മർദ്ദനത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തിന്റെയും മൂക്കിന്റെയും എല്ലുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ശസ്ത്രക്രിയ നടത്തും. പെരുമ്പാവൂർ സ്വദേശിയായ യുവതി ആറുമാസം മുമ്പാണ് തൃശൂർ കൊരട്ടി സ്വദേശിയെ വിവാഹം കഴിച്ചത്. ഭർതൃമാതാവും സഹോദരനും മർദ്ദിക്കാറുണ്ടെന്ന് ഇവർ പറയുന്നു. വനിതാ പ്രൊട്ടക്ഷൻ സെല്ലിൽ പരാതി നൽകി. യുവതിക്ക് സംരക്ഷണം ഒരുക്കണമെന്ന് കൊരട്ടി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.