കൊച്ചി: തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളെ കുറിച്ച് കോൺഗ്രസ് ആത്മവിമർശനം നടത്തുകയും തിരുത്തൽ നടപടികൾ സ്വീകരിക്കാൻ തയ്യാറാവുകയും വേണമെന്ന് ബെന്നി ബെഹനാൻ എം.പി പറഞ്ഞു. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകീകരിക്കുന്നതിന് മുൻകൈയെടുക്കേണ്ടത് കോൺഗ്രസായിരുന്നു. യു.പിയിൽ സമാജ് വാദി പാർട്ടി വലിയ മുന്നേറ്റം നടത്തി. അവിടെ ഒറ്റയ്ക്ക് മത്സരിച്ചത് ഗുണം ചെയ്‌തോയെന്ന് പരിശോധിക്കണം. പഞ്ചാബിൽ നേതൃനിരയിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ചും പരിശോധിച്ച് ആവശ്യമെങ്കിൽ തിരുത്തൽ നടപടികൾ സ്വീകരിക്കണം.ബി. ജെ. പി വിരുദ്ധ കക്ഷികളുടെ നേതൃത്വം കോൺഗ്രസ് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.