ചേരാനല്ലൂർ: ചേരാനല്ലൂർ ശ്രീകാർത്ത്യായനി ഭഗവതിക്ഷേത്രോത്സവത്തിന് ആവണിപ്പറമ്പ് പ്രദീപ് നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. കഥകളി ആചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരിപ്പാട് അനുസ്മരണ സദസ് ജസ്റ്റിസ് പി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ അദ്ധ്യക്ഷനായി. കാലടി ശ്രീശങ്കര സംസ്‌കൃത സർവ്വകലാശാല മുൻ ഡീൻ ഡോ.കെ.ബാബുദാസ് മുഖ്യാതിഥിയായി. ബോർഡ് മെമ്പർമാരായ വി.കെ.അയ്യപ്പൻ, എം.ജി.നാരായണൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് 6.30ന് നൃത്തനൃത്യങ്ങൾ, വിളക്കിനെഴുന്നള്ളിപ്പ്. നാളെ(13) വൈകിട്ട് 6.30ന് നൃത്തനൃത്യങ്ങൾ, ഡബിൾ തായമ്പക, 8ന് എന്റർെൈടൻമെന്റ് ഷോ. 14ന് വൈകിട്ട് 7ന് സിനി വിഷ്വൽ ഡ്രാമ. 15ന് രാവിലെ 8ന് ചെറിയവിളക്ക്, ചേരാനല്ലൂർ ശങ്കരൻകുട്ടിമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം, 10.30ന് ഓട്ടൻതുള്ളൽ, ഉച്ചയ്ക്ക് 12ന് ഉത്സവബലി ദർശനം, പ്രസാദഊട്ട്, താലംവരവ്, ആൽത്തറമേളം, 6.30ന് കുറത്തിയാട്ടം, 8ന് കരോക്കെ ഗാനമേള, 9.30ന് ഡബിൾ തായമ്പക, 8ന് ശീവേലി , പഞ്ചാരിമേളം, 4ന് പകൽപ്പൂരം സ്‌പെഷൽ നാഗസ്വരം, പഞ്ചാരിമേളം, രാത്രി 9ന് തായമ്പക, വിളക്കിനെഴുന്നള്ളിപ്പ്, 17ന് ആറാട്ടോടെ സമാപിക്കും.