
കൊച്ചി: അഞ്ചിടങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിൽനിന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾക്ക് ഏറെ പഠിക്കാനുണ്ടെന്ന് മുസ്ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പിയുടെ വിജയത്തിന് കോൺഗ്രസിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. വിവിധ പാർട്ടികളുടെ ഐക്യമില്ലായ്മയാണ് ബി.ജെ.പിക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്. രാഷ്ട്രീയ പാർട്ടികൾ ഒരുമയോടെ പ്രവർത്തിക്കണം. അങ്ങനെയെങ്കിൽ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാകൂ.
ബി.ജെ.പിയുടേത് മഹാവിജയമെന്ന് പറയരുത്. അവരുടെ നിലയും താഴേക്കാണ്. ഈ ഫലങ്ങൾ വെച്ച് അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിലും ബി.ജെ.പി തന്നെ അധികാരത്തിൽ വരുമെന്ന് പറയുന്നത് മണ്ടത്തരമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.