മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പായിപ്ര യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറി കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.ഒ.ദേവസ്യ അദ്ധ്യക്ഷനായി. സെക്രട്ടറി പി. അർജ്ജുനൻ മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.എം.കുഞ്ഞുമുഹമ്മദ് വരവുചെലവ് കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എം.കെ. കമലാക്ഷി നവാഗതരെ സ്വീകരിച്ചു. ജില്ലാ കമ്മറ്റി മെമ്പർ എ.സോമൻ, സി.കെ. ദോമോദരൻ, കെ.കെ. രാമകൃഷ്ണൻ, കെ.ആർ. പ്രേമ എന്നിവർ സംസാരിച്ചു. യൂണിറ്റ് ജോയിന്റ് സെക്രട്ടറിമാരായ കെ.എസ്.സലിം സ്വാഗതവും ടി.എ .ബേബി നന്ദിയും പറഞ്ഞു. ഭാരവാഹി തിരഞ്ഞെടുപ്പിന് ഇ.എസ്.മോഹനൻ മേൽനോട്ടം വഹിച്ചു. ഭാരവാഹികളായി ടി.എ. ബേബി ( പ്രസിഡന്റ്), പി.ഒ.ദേവസ്യ, പി.എ. മൈതീൻ, എം.കെ. കമലാക്ഷി ( വൈസ് പ്രസിഡന്റുമാർ). പി.അർജ്ജുനൻ മാസ്റ്റർ ( സെക്രട്ടറി ). കെ.എസ്. സലിം, ഒ.പി. കുര്യാക്കോസ്, എൻ.ജി. സരളാദേവി ( ജോയിന്റ് സെക്രട്ടറിമാർ). വി.എം. കുഞ്ഞുമുഹമ്മദ് ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.