തൃക്കാക്കര : പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം മതേതര സമൂഹത്തിന് കനത്ത നഷ്ടമാണെന്ന് കെ.ബാബു എം.എൽ.എ. മുസ്‌ലിം ലീഗ് തൃക്കാക്കര മുനിസിപ്പൽ കമ്മിറ്റി നടത്തിയ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുപ്രവർത്തകരിലെ സൗമ്യ മുഖമായിരുന്നു തങ്ങൾ.സമൂഹത്തിനായി നീക്കി വച്ച ജീവിതമായിരുന്നു തങ്ങളുടേതെന്നും എം.എൽ.എ പറഞ്ഞു. പ്രസിഡന്റ് ഹാസമൂലയിൽ അദ്ധ്യക്ഷത വഹിച്ചു. പരീത് മുസ്‌ലിയാർ പ്രാർത്ഥന നേതൃത്വം നൽകി.

കാലടി സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.എം.സി. ദിലീപ് കുമാർ, തൃക്കാക്കര നഗരസഭ അദ്ധ്യക്ഷ അജിത തങ്കപ്പൻ, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ജലീൽ, സെക്രട്ടറി പി.എ. മമ്മു, ജില്ലാ കമ്മിറ്റി അംഗം കെ.കെ. ഇബ്രാഹിം,മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പി.കെ. അബ്ദുൽ റസാഖ്, മണ്ഡലം ട്രഷറും നഗരസഭ വൈസ് ചെയർമാനുമായ എ.എ. ഇബ്രാഹിംകുട്ടി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് പല്ലച്ചി, ഡി.സി.സി സെക്രട്ടറിമാരായ സേവ്യർ തായങ്കേരി, പി.കെ. അബ്ദുൽ റഹ്മാൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ ഷാജി വാഴക്കാല, എം.എസ്. അനിൽ കുമാർ, സി.സി. വിജു, നഗരസഭ കൗൺസിലർമാരായ പി.എം. യൂനിസ്, ടി.ജി. ദിനൂപ് തുടങ്ങിയവർ പങ്കെടുത്തു. േ