മൂവാറ്റുപുഴ: മുടവൂർ അഗ്രികൾച്ചറൽ ഇംപ്രൂമെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കാർഷിക സെമിനാർ ഇന്ന്(12)​ഉച്ചയ്ക്ക് 12ന് പച്ചേലിൽ ബിൽഡിംഗിൽ നഗരസഭ ചെയർമാൻ പി.പി.എൽദോസ് ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് കെ.പി. ജോയി അദ്ധ്യക്ഷനാകും. പ്ലസ്ടു വിജയികൾക്കുള്ള അവാർഡ് വിതരണം പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കിയും എസ്.എസ്.എൽ.സി കുട്ടികൾക്കുള്ള അവാ‌ർഡ് ദാനം വാർഡ് മെമ്പർ ഷോബി അനിലും നിർവ്വഹിക്കും.