കൊച്ചി: കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം കലൂർ മണപ്പാട്ടിപ്പറമ്പിൽനിന്ന് സമ്മേളന വേദിയായ എ.ജെ ഹാളിലേക്ക് വിളംബരജാഥ നടത്തി. സംസ്ഥാന പ്രസിഡന്റ് എം. സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. സി. പ്രദീപ്, എസ്. സന്തോഷ്‌കുമാർ, എം. ഷാജു, കെ. അബ്ദുൽ മജീദ്, നിസാം ചിതറ, പി.കെ. അരവിന്ദൻ, ശ്യാംകുമാർ, കെ.എൽ. ഷാജു, ഷാഹിദ റഹ്മാൻ, വി.എം. ഫിലിപ്പച്ചൻ, കെ.എൽ. സുനിൽകുമാർ, കെ. രമേശൻ എന്നിവർ സംസാരിച്ചു.