കൊച്ചി: ഹോളി ആഘോഷത്തോടനുബന്ധിച്ച് റിസർവുചെയ്ത യാത്രക്കാർക്ക് മാത്രമായി ഗോരഖ്പൂരിൽനിന്ന് എറണാകുളത്തേക്ക് സ്പെഷ്യൽ ട്രെയിൻ ഓടിക്കും. ഗോരഖ്പൂരിൽനിന്ന് 19ന് രാവിലെ 8.30ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാംദിവസം ഉച്ചയ്ക്ക് 12ന് എറണാകുളം ജംഗ്ഷനിൽ എത്തും. എറണാകുളം- ഗോരഖ്പൂർ ട്രെയിൻ 22ന് രാത്രി 11.30ന് പുറപ്പെട്ട് 24ന് രാവിലെ 8.35 ന് ഗോരഖ്പൂരിൽ എത്തും. കേരളത്തിൽ തൃശൂരും പാലക്കാട് ജംഗ്ഷനിലും മാത്രമാണ് സ്റ്റോപ്പ്.