മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനതലത്തിൽ നടത്തുന്ന സർഗോത്സവത്തിന്റെ ഭാഗമായി മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് തലത്തിൽ നടത്തുന്ന ബാലോത്സവത്തിന് തുടക്കം കുറിച്ച് നാളെ രാവിലെ 8.30ന് വാഴപ്പിള്ളി ജെ.ബി.സ്കൂളിൽ സംഘാടക സമതി ചെയർപേഴ്സൺ സിന്ധു ഉല്ലാസ് പതാക ഉയർത്തും. 9.30ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ ബാലോത്സവം ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷനാകും. സെക്രട്ടറി സി.കെ. ഉണ്ണി സ്വാഗതം പറയും. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 4ന് നടക്കുന്ന സമാപനസമ്മേളനം നഗരസഭ കൗൺസിലർ കെ.ജി.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. നഗരസഭ പ്രതിപക്ഷ നേതാവ് ആർ. രാകേഷ് വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും സമ്മാനിക്കും. സിന്ധു ഉല്ലാസ് അദ്ധ്യക്ഷനാകും.