ഞാറക്കൽ: മാലിപ്പുറം സർക്കാർ ആശുപത്രിയിലെ പേഷ്യന്റ് വിഭാഗത്തിൽ ഡോക്ടർമാരുടെ സേവനം രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയായി നിശ്ചയിച്ചു. ദന്തരോഗവിഭാഗം ഉച്ചവരെ മാത്രമേ പ്രവർത്തിക്കൂ. ബാക്കിയുള്ള സമയങ്ങളിൽ (രാത്രിയിലും ) കളമശേരി മെഡിക്കൽ കോളേജിലെ ഹൗസ് സർജൻസി ഡോക്ടർമാരുടെ സേവനം ലഭ്യമാകും.