കളമശേരി: യു.ഡി.എഫ് കൗൺസിലർമാർ ഇന്നലെ നടന്ന ഏലൂർ നഗരസഭാ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. 2015 ലെ സർക്കാർ ഉത്തരവ് പ്രകാരം 640 ചതുരശ്ര അടിയിൽ താഴെയുള്ള വീടുകളെ കെട്ടിട നികുതിയിൽ നിന്ന് ഒഴിവാക്കണമെന്ന നിർദ്ദേശം ഇതു വരെ പാലിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങി പോയത്. 8 മാസക്കാലമായി നിരന്തരം ആവശ്യപ്പെട്ടിട്ടും അജണ്ടയിൽ പോലും ഉൾപ്പെടുത്താൻ എൽ.ഡി.എഫ് ഭരണ സമിതി തയ്യാറാകുന്നില്ലെന്ന് പാർലമെന്ററി പാർട്ടി ലീഡർ പി.എം അയൂബ് പറഞ്ഞു. അയൂബിന്റെ നേതൃത്വത്തിൽ ഷൈജ ബെന്നി, എൽഡ ഡിക്രൂസ്, വിജി സുബ്രഹ്മണ്യൻ നസീറ റസാക്ക്, ധന്യാഭദ്രൻ, മിനി ബെന്നി എന്നീ കൗൺസിലർമാരാണ് യോഗം ബഹിഷ്കരിച്ചത്