കൊച്ചി: എറണാകുളം ശി​വക്ഷേത്രത്തി​ൽ ഭാഗവതസപ്താഹയജ്ഞം നാളെ മുതൽ 20 വരെ കൂത്തമ്പലത്തിൽ നടക്കും. നാളെ വൈകിട്ട് 6ന് ജസ്റ്റിസ് പി. സോമരാജൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രക്ഷേമസമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹി​ക്കും. മുഖ്യആചാര്യൻ മുംബയ് നാരായണൻകുട്ടിയുടെ മാഹാത്മ്യപാരായണത്തിനുശേഷം സപ്താഹത്തിന് തുടക്കമാകും. നിത്യേന രാവിലെ ആറി​ന് സഹസ്രനാമജപത്തോടുകൂടി ആരംഭിക്കുന്ന ചടങ്ങുകൾ വൈകിട്ട് 6വരെ തുടരും. സപ്താഹപൂജകൾ മണ്ഡപത്തിൽ നടത്താം.