കൊച്ചി​: കേരള കോൺ​ഗ്രസ് ഒന്നി​ക്കേണ്ട കാലം അതി​ക്രമി​ച്ചെന്ന് ഇന്ത്യ എക്യുമെനി​ക്കൽ അസോസി​യേഷൻ. ഉത്തർപ്രദേശി​ലെ തി​രഞ്ഞെടുപ്പ് ഫലം പാഠമായി​ കണ്ട് കേരള കോൺ​ഗ്രസുകൾ യോജി​ച്ച് പോകണമെന്നും ഒന്നി​ക്കാൻ തയ്യാറാകണമെന്നും ഇന്ത്യ എക്യുമെനി​ക്കൽ അസോസി​യേഷൻ സംസ്ഥാന പ്രസി​ഡന്റ് ക്യാപ്റ്റൻ എം.ഈപ്പൻ വെട്ടത്ത് ആവശ്യപ്പെട്ടു. ഒന്നി​ച്ചു നി​ന്നാൽ 35 നി​യമസഭാ സീറ്റുകൾ പാർട്ടി​ക്ക് നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.