മൂവാറ്റുപുഴ: ജനാധിപത്യ കേരളാ കോൺഗ്രസ്സ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗതാഗതവകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു, പാർട്ടി ചെയർമാർ ഡോ. കെ.സി.ജോസഫ്, ടെൽക് ചെയർമാൻ അഡ്വ. പി.സി.ജോസഫ്, മെറ്റൽസ് ചെയർമാൻ അഡ്വ.ഫ്രാൻസിസ് തോമസ് എന്നിവർക്ക് ഇന്ന് രാവിലെ 10.30 ന് നാസ് ഓഡിറ്റോറിയത്തിൽ വച്ച് സ്വീകരണം നൽകുന്നു. തുടർന്ന് മെമ്പർഷിപ്പ് വിതരണവും നടക്കും. ജില്ലാ പ്രസിഡന്റ് എൻ.ടി. കുര്യച്ചൻ അദ്ധ്യക്ഷനാകും. പാർട്ടി സംസ്ഥാന സെക്രട്ടറി ഷെവലിയാർ പൗലോസ് മുടക്കൻന്തല, ബേബി റാത്തപ്പിള്ളി, ഇമ്മാനുവൽ പാലക്കുഴി, ബാബുപോൾ, കെ.കെ. ഭാസി, സെബാസ്റ്റ്യൻ ചേറ്റൂർ, ജസ്റ്റിൻ കൊച്ചുമുട്ടം, ഷൈനി ഇമ്മാനുവൽ, ലാലി ബെന്നി തുടങ്ങിയവർ സംസാരിക്കും.