മൂവാറ്റുപുഴ: നഗരത്തിലെ വ്യാപാരസ്ഥലങ്ങളുടെ മുമ്പിൽ പോസ്റ്ററുകൾ ഒട്ടിച്ചതായി പരാതി. വാഹനം ഒതുക്കി നിർത്താൻ പറ്റാത്തവിധവും അപകടം ഉണ്ടാകുന്ന രീതിയിലുമാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. സ്വകാര്യ കമ്പനിയുടെ പോസ്റ്ററുകളാണ് രാത്രിയുടെ മറവിൽ യാതൊരു മാനദണ്ഡവും പാലിക്കാതെ വ്യാപകമായി ഒട്ടിച്ചിരിക്കുന്നത്. ഇവ അടിയന്തരമായി നീക്കംചെയ്യാൻ നടപടികൾ ഉണ്ടാകണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ അജ്മൽ ചക്കങ്ങൽ ആവശ്യപ്പെട്ടു.