കൊച്ചി: കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിൽ വസ്തുനികുതി കുടിശിക പിഴ കൂടാതെ ഒറ്റത്തവണയായി അടയ്ക്കുന്നതിനുള്ള അവസാന തീയതി 31 ന് അവസാനിക്കും. പൊതുജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് അവധി ദിവസങ്ങളിലും നഗരസഭയിലെ സോൺഓഫീസ് ഉൾപ്പടെയുള്ള എല്ലാ കാഷ് കൗണ്ടറുകളും തുറന്നു പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.