ഉദയംപേരൂർ: ശ്രീനാരായണ പബ്ലിക് സ്കൂൾ, സ്വാമി ശാശ്വതികാനന്ദ കോളേജ് എന്നിവിടങ്ങളിലേക്ക് പോകുന്ന വൈക്കം-പൂത്തോട്ട റോഡിൽ നിന്ന് തിരിയുന്ന കവലയിൽ സ്ലാബ് തകർന്ന് കുഴി രൂപപ്പെട്ടത് യാത്രാക്കാർക്ക് തലവേദനയാവുന്നു. നൂറുകണക്കിന് കുട്ടികളും വാഹനങ്ങളും പോകുന്ന തിരക്കുള്ള റോഡിന്റെ ഒത്ത നടുക്കാണ് കുഴി. ഇരുചക്രവാഹനക്കാർ ഇവിടെ അപകടത്തിൽപ്പെടുന്നതും പതിവാണ്. അടിയന്തരമായി സ്ലാബ് വിരിച്ച് റോഡ് പൂർവ്വസ്ഥിതിയിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.