പട്ടിമറ്റം: വനിതാദിനാചരണത്തോടനുബന്ധിച്ച് പട്ടിമറ്റം ജയഭാരത് വായനശാലയുടെ ആഭിമുഖ്യത്തിൽ റിട്ട. അങ്കണവാടി ടീച്ചർ സി. കെ. രാജമ്മയെ മുൻ ജില്ലാപഞ്ചായത്ത് അംഗം ജോളി ബേബി ആദരിച്ചു. വായനശാല പ്രസിഡന്റ് എം.പി. ജോസഫ്, സെക്രട്ടറി സുരേഷ്ബാബു , കമ്മിറ്റി അംഗങ്ങളായ ടി.വി. യോഹന്നാൻ, കെ.വി. അയ്യപ്പൻകുട്ടി, ഷൈജ അനിൽ, ശ്യാമള സുരേഷ്, അനീഷ് പുത്തൻപുരക്കൽ, അജീന ലത്തീഫ്, ശ്രീലത സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു.