കോലഞ്ചേരി: വനിതാദിനത്തോടനുബന്ധിച്ച് ഞാറല്ലൂർ ബേത്‌ലെഹേം ദയറ ഹൈസ്‌കൂൾ ഗൈഡ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. കുന്നത്തുനാട് പൊലീസ് ഇൻസ്‌പെക്ടർ വി.ടി.ഷാജൻ ക്ലാസ് നയിച്ചു. ഗൈഡ് ക്യാപ്ടൻ സിസ്റ്റർ ജെസി സ്‌കറിയ അദ്ധ്യക്ഷയായി. ജനമൈത്രി ബീ​റ്റ് ഓഫീസർമാരായ എ. എസ്.ഐ മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗംഗാദേവി, സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്​റ്റർ ക്രിസ്​റ്റീന, പി.ടി.എ പ്രസിഡന്റ് വി.എസ്. ഷിഹാബ്, ആൻമോൾ ഷാജി തുടങ്ങിയവർ സംസാരിച്ചു.