വരാപ്പുഴ: പുത്തൻപള്ളി സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിൽ ധനകാര്യ സാക്ഷരതാ സെമിനാർ മാനേജർ റവ.ഫാദർ അലക്‌സ് കാട്ടേഴത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ മാർട്ടിൻ ടി.ജി. അദ്ധ്യക്ഷനായി. റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ഡെപ്യൂട്ടി ജനറൽ മാനേജർ അസീം മുഹമ്മദ് ക്ലാസ് നയിച്ചു. ലീഡ് ഡിസ്ട്രിക്ട് മാനേജർ സതീഷ് വരാപ്പുഴ,​ എസ്.ബി.ഐ ശാഖാ മാനേജർ റസ്വിൻ, എഫ്.എൽ.സി കൗൺസിലർ റാണി നിക്‌സൺ, അദ്ധ്യാപിക ശ്രുതി കെ. ലിൻസി എന്നിവർ പ്രസംഗിച്ചു.