കളമശേരി: നഗരസഭയിലെ ഹെൽത്ത് വിഭാഗം നടത്തിയ രാത്രികാല പരിശോധനയിൽ ഗ്ലാസ് കോളനി, എച്ച്.എം.ടി.റോഡ്, സീപോർട്ട് എയർപോർട്ട്റോഡ്, ദേശീയപാത എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞ 29 പേരെ പിടികൂടി 54020 രൂപ പിഴ ഈടാക്കിയതായി ഹെൽത്ത് സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ എ.കെ.നിഷാദ് അറിയിച്ചു.