കാലടി: ചൊവ്വര ജനകീയ വായനശാലയുടെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ജാരിയ കബീർ ഉദ്ഘാടനം ചെയ്തു. രമ രാജപ്പൻ മുഖ്യപ്രഭാഷണം നടത്തി. അഭിത അദ്ധ്യക്ഷയായി. ജ്യോതി സുരേഷ് ബാബു, വായനശാല പ്രസിഡന്റ് പി.വി.തങ്കപ്പൻ, സുജിത ലാലു, ഷൈസൻ തുടങ്ങിയവർ സംസാരിച്ചു.