photo
കുഴുപ്പിള്ളി സബ് രജിസ്ട്രാർ ഓഫീസിനുമുന്നിൽ ആധാരമെഴുത്തുകാർ നടത്തിയ ധർണ്ണ യൂണിറ്റ് പ്രസിഡന്റ് കെ.ബി.വിൽസൺ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് കുഴുപ്പിള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുഴുപ്പിള്ളി സബ് രജിസ്ട്രാർ ഓഫീസിനുമുന്നിൽ ആധാരമെഴുത്തുകാർ നടത്തിയ ധർണ യൂണിറ്റ് പ്രസിഡന്റ് കെ.ബി. വിൽസൺ ഉദ്ഘാടനം ചെയ്തു. സി.എസ്. വിജയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി കെ.ബി. രാജേഷ്, വെങ്കിടേശ്വര ഭട്ട്, സനിൽകുമാർ, നിഷിൽ എന്നിവർ പ്രസംഗിച്ചു.