കാലടി :കേരള സർക്കാർ സാംസ്കാരിക വകുപ്പ് ആവിഷ്കരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിക്ക് അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയിലേക്ക് പ്രായഭേദമന്യേ പഠിതാക്കളുടെ അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയസംഗീതം, മോഹിനിയാട്ടം, നാടകം, അഭിനയം, ചുമർചിത്രകല, ചിത്രകല,നാടൻപാട്ട് എന്നീ വിഷയങ്ങളിൽ രണ്ടുവർഷത്തെ സൗജന്യപരിശീലനം നൽകുന്നു. കാഞ്ഞൂർ,കാലടി, മലയാറ്റൂർ -നീലീശ്വരം, അയ്യമ്പുഴ, മഞ്ഞപ്ര,തുറവൂർ എന്നിവിടങ്ങളിൽ നിന്ന് അപേക്ഷാഫോമുകൾ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 14 ന് തിരിച്ചു നൽകണമെന്ന് ഫെലോഷിപ്പ് പദ്ധതി ജില്ലാ കോർഡിനേറ്റർ ദിവ്യ ഗോപിനാഥ് അറിയിച്ചു. വിവരങ്ങൾക്ക് :7907078237.