വൈപ്പിൻ: പാലിയം രക്തസാക്ഷി എ. ജി. വേലായുധന്റെ 74-ാം രക്തസാക്ഷി വാർഷിക ദിനാചരണം വിവിധ പരിപാടികളോടെ ഇരു കമ്യൂണിസ്റ്റ് പാർട്ടികളുടെയും സംയുക്താഭിമുഖ്യത്തിൽ പുതുവൈപ്പിൽ നടന്നു. ഓച്ചന്തുരുത്ത് സഹകരണബാങ്ക് ഗ്രൗണ്ടിൽ സി.പി.എം ഏരിയാ സെക്രട്ടറി എ.പി. പ്രിനിൽ പതാക ഉയർത്തി. പൊതുസമ്മേളനം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. പി.എ. ബോസ് അദ്ധ്യക്ഷനായി. എ.പി. പ്രിനിൽ, സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ.ബി. അറുമുഖൻ, മണ്ഡലം സെക്രട്ടറി ഇ.സി. ശിവദാസ്, അഡ്വ. മജ്‌നു കോമത്ത്, എം.പി. പ്രശോഭ് എന്നിവർ സംസാരിച്ചു.