കൊച്ചി: കെ.എം.ഇ.എ എൻജിനീയറിംഗ് കോളേജും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഐ.ടി ട്രെയിനിംഗ് സ്ഥാപനമായ വൺ ടീം സൊല്യൂഷൻസും സംയുക്തമായി മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു.15ന് ആലുവ എടത്തലയിലെ കെ.എം.ഇ.എ എൻജിനീയറിംഗ് കോളേജ് കാമ്പസിൽ വെച്ച് നടക്കുന്ന തൊഴിൽമേളയിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ /ട്രെയിനിംഗ് / സർവീസ് ഫീസ് അടക്കേണ്ട. 30ൽ കൂടുതൽ ഐടി - നോൺ ഐടി കമ്പനികൾ മെഗാ തൊഴിൽമേളയിൽ പങ്കെടുക്കും. ഡിപ്ലോമ / ഡിഗ്രി / പിജി കഴിഞ്ഞ തൊഴിൽ അന്വേഷകർക്ക് പങ്കെടുക്കാം. ഓൺലൈൻ രജിസ്‌ട്രേഷൻ: www.oneteamsolutions.in