കാലടി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാലടി യൂണിറ്റ് സമ്മേളനം നടന്നു. അങ്കമാലി മേഖലാ സെക്രട്ടറി പി.ബെന്നി ഉദ്ഘാടനം ചെയ്തു. മേഖലാ ട്രഷറർ വി.നന്ദകുമാർ സംഘടനാരേഖ അവതരിപ്പിച്ചു. എ.ആർ സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. അമൃത സുരേഷ്, ആർ.ഉണ്ണിക്കൃഷ്ണൻ,​ കാലടി എസ്.മുരളീധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി രാധ മുരളീധരൻ ( പ്രസിഡന്റ്),​ എ.ആർ. സുബ്രഹ്മണ്യൻ (വൈസ് പ്രസിഡന്റ്),​ അമൃത സുരേഷ് ( സെക്രട്ടറി),​ ആർ. ഉണ്ണിക്കൃഷ്ണൻ (ജോ.സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു.