പറവൂർ: കേരള സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിലെ ഗ്രീൻ ആർമി പച്ചക്കറിക്കൃഷി തുടങ്ങി. മുറവൻതുരുത്ത് കല്ലേറ്റുംത്തറ അരുൺകുമാറിന്റെ ഭൂമിയിലെ കൃഷിയിടത്തിൽ നടപ്പിലാക്കുന്ന പച്ചക്കറിക്കൃഷിയുടെ നടീൽ ഉദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷനായി. ബാങ്ക് സെക്രട്ടറി കെ.എസ്. ജയ്സി, ഭരണ സമിതി അംഗങ്ങളായ എം.ജി.നെൽസൻ, കെ.എസ്. ജനാർദ്ദനൻ, ഗിരിജ അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.