ആലുവ: ചൂർണിക്കര പഞ്ചായത്തിലെ മുട്ടം, എസ്.എൻ പുരം ചേലാക്കുന്ന്, പള്ളിക്കുന്ന് ഭാഗങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ചൂർണിക്കര പഞ്ചായത്ത് കമ്മിറ്റി ആലുവ വാട്ടർ അതോറിറ്റി എൻജിനീയറെ ഉപരോധിച്ചു. മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗവും മണ്ഡലം വൈസ് പ്രസിഡന്റുമായ രമണൻ ചേലാക്കുന്ന്, പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മഹേശൻ, ജനറൽ സെക്രട്ടറി പി.സി. റെജി, വിനുകുമാർ മുട്ടം, സനൽ അമ്പാട്ടുകാവ്, വത്സ ബാബു, ശ്രീജ മണി, അൻസ സൂര്യൻ എന്നിവർ നേതൃത്വം നൽകി.